കോഴിക്കോട്: ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് അരയടത്തുപാടത്താണ് അപകടമുണ്ടായത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് പാളയം ബസ് സ്റ്റാൻഡിൽ നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് തലകീഴായി മറിഞ്ഞത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ബസ് മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു എന്നാണ് ബസിൽ യാത്ര ചെയ്‌ത ആളുകളിൽ നിന്ന് ലഭിക്കുന്ന വിവരം.
തെറ്റായ ദിശയിൽ വന്ന രണ്ട് ബൈക്കുകളെ മറികടക്കാൻ ശ്രമിക്കവെയാണ് അപകടം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ ഡീസൽ റോഡിലേക്കൊഴുകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |