SignIn
Kerala Kaumudi Online
Tuesday, 11 February 2025 2.31 AM IST

മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുമ്പോൾ പ്രത്യേക ശ്രദ്ധ വേണം; ഈ നക്ഷത്രക്കാർക്ക് ഉദരരോഗം വരാനും സാദ്ധ്യത

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ:samkhiyarathnam@gmail.com

2025 ഫെബ്രുവരി 5 - മകരം 23 ബുധനാഴ്ച. ( രാത്രി 8 മണി 32 മിനിറ്റ് 46 സെക്കന്റ് വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക നക്ഷത്രം )

അശ്വതി: പ്രേമകാര്യങ്ങളിൽ പുരോഗതിയനുഭവപ്പെടും. സർക്കാർ കാര്യങ്ങളിൽ ശ്രദ്ധ വേണ്ടതുണ്ട്. ദേവാലയ ദര്‍ശന ഭാഗ്യം, കൗതുക വസ്തുക്കള്‍ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും, രോഗശാന്തി.

ഭരണി: പിതാവിന്റെ ആരോഗ്യകാര്യത്തിൽ കരുതൽ കൈക്കൊള്ളണം. അഭിമാനക്ഷതം വരാതെ നോക്കണം, ധനനാശം അനുഭവത്തില്‍ വരും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍, പ്രയാസങ്ങള്‍, കുടുംബകലഹം.

കാർത്തിക: സഹോദരരുമായുള്ള ബന്ധത്തിൽ വിഷമങ്ങൾ സംഭവിക്കാം. അന്യരെ വിശ്വാസപൂര്‍വ്വം ഒന്നും ഏൽപ്പിക്കരുത്, സമയത്തിന് ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങളെ നേരിടേണ്ടിവരും.

രോഹിണി: സ്വന്തബന്ധുക്കളുമായി കലഹിക്കാൻ പ്രേരണയേറും. അധികച്ചെലവുകൾ ഒരു ബാദ്ധ്യത ആകും, ദാമ്പത്യ സുഖക്കുറവ് അനുഭപ്പെടും, കൃഷിയില്‍ നിന്നും ധനലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും.

മകയിരം:‍ പ്രതീക്ഷിച്ചത്ര സഹായം കിട്ടിയെന്നുവരില്ല. ആരോഗ്യപരിപാലനത്തിൽ ജാഗരൂകരാവണം. മംഗല്യത്തിന് കാലതാമസമോ തടസമോ വരും, അലസത നഷ്ടങ്ങള്‍ വരുത്തും, സ്വന്തം തീരുമാനങ്ങള്‍ കൂടെ കൂടെ മാറ്റുന്നതിന് യാതൊരു മടിയും കാണില്ല.

തിരുവാതിര: കലാകാരന്മാർക്ക് ആദരം ലഭിക്കും. ആർഭാട ജീവിതത്തിൽ താത്പര്യമേറും. ആത്മസംയമനം പുലർത്തണം. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും, അത്യാവശ്യ ഘട്ടത്തിൽ അയൽസഹായം ലഭിക്കും.‍

പുണർതം: കച്ചവടക്കാർ പുതിയ സംരംഭങ്ങൾ തുടങ്ങാൻ പരിശ്രമിക്കും. ജോലിമാറ്റം‍ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്ല്യം, അന്യ വ്യക്തികളിൽ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും ഉണ്ടാകും.

പൂയം:‍ ആത്മവിശ്വാസം വർദ്ധിക്കും. ജീവിത പരീക്ഷകളെയും മത്സരങ്ങളേയും സധൈര്യം നേരിടും. മുമ്പുണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും അനുഭവപ്പെടും, പലരിൽ നിന്നും സഹായ സഹകരണങ്ങള്‍, ഭാര്യാഗുണം.

ആയില്യം: ദൂരെയാത്രകൾക്ക് പദ്ധതി തയ്യാറാക്കും. മക്കളുടെ ഭാവികാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ സ്വീകരിക്കും. ജനപ്രീതിയും അംഗീകാരവും വർദ്ധിക്കും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും.

മകം: സാമ്പത്തികസ്ഥിതി മോശമാവില്ല. വസ്തുവിന്റെ ക്രയവിക്രയങ്ങൾ ലാഭത്തിലെത്താം. അന്യദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ ശ്രവിക്കും, ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നവര്‍ക്ക് അവയൊക്കെ മാറി സമയം അനുകൂലമാകും.

പൂരം: കാര്യാലോചനകളിൽ അഭിപ്രായങ്ങൾക്ക് പിന്തുണ കിട്ടും. പുതിയ സൗഹൃദങ്ങൾ വന്നുചേരും. ശത്രുക്കളെ പരാജയപ്പടുത്തും, തൊഴിലിലും കലാരംഗത്തും പുതിയ അവസരങ്ങള്‍ തേടിയത്തും.

ഉത്രം: നവീനകാര്യങ്ങൾ തുടങ്ങുവാനുള്ള ആലോചനകൾ സുഗമമായി പുരോഗമിക്കും. എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം, നിയമപരമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

അത്തം: ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന അപസ്വരങ്ങളെ ബുദ്ധിപൂർവം മറികടക്കും. ഉത്തരവാദിത്വത്തോടെ ജോലികള്‍ ചെയ്തു തീര്‍ക്കും,പേരും പെരുമയും വര്‍ദ്ധിക്കും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം.

ചിത്തിര: തൊഴിൽ മേഖലയിൽ സ്വാധീനം വർദ്ധിക്കും. പൊതു പ്രവർത്തകർക്ക് അണികളുടെ പിൻബലം സിദ്ധിക്കും. കാർഷിക വിഭവങ്ങൾ മു​ഖേന​ ധനവരവ്, സാ​ങ്കേ​തിക സ്ഥാ​പ​ന​ത്തി​ൽ​ നി​ന്ന് പ്രത്യേക പ​രി​ഗ​ണ​ന, മംഗള കർമ്മത്തിന് മുൻകൈയെടുക്കും, ഭ​ക്ഷ​ണ​സൗ​ഖ്യം.

ചോതി: പ്രതികൂല സാഹചര്യങ്ങളെ കരുതലോടെ പ്രതിരോധിക്കും. ഗുരുകാരണവരുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാവും. അ​ധി​കാ​ര ​സ്ഥാ​ന​ത്ത് തി​രി​ച്ചു​വ​ര​വ് നടത്തും, ഹോ​ട്ടൽ മേഖ​ല​യിൽ നേ​ട്ടം, മേ​ലു​ദ്യോ​ഗ​സ്ഥ​നു​മാ​യു​ള്ള സൗ​ന്ദ​ര്യ​പ്പി​ണ​ക്കം മാ​റും.

വിശാഖം: അവിവാഹിതർക്ക് വിവാഹബന്ധത്തിൽ പ്രവേശിക്കാൻ കഴിയും. ഉടമ്പടികളിൽ ഒപ്പു വയ്‌ക്കുമ്പോൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഐശ്വര്യമുള്ള ഗൃ​ഹം സ്വന്തമാക്കാൻ യോഗം, കാ​യി​ക​രം​ഗ​ത്ത് അം​ഗീ​കാ​രം, വ്യക്തിഗത മി​ക​വി​ന് അം​ഗീ​കാ​രം.

അനിഴം: ‍വിദേശത്ത് തൊഴിൽ തേടുന്നവർക്ക് കാര്യസിദ്ധിയുണ്ടാവും. മാതാപിതാക്കളുടെ പരിപാലനത്തിൽ വീഴ്ചയുണ്ടാവാതെ നോക്കണം. അ​ച്ച​ട​ക്ക​മു​ള്ള ജോ​ലി​ക്കാ​രെ ക​ണ്ടെ​ത്തും, നിയമ യുദ്ധത്തിൽ വി​ജ​യം, വാ​ഹന ഏ​ജ​ൻ​സി​യിൽ നേ​ട്ടം.

കേട്ട: നൂതന സംരംഭങ്ങൾക്ക് സർക്കാർ അനുമതി കിട്ടും. പുതിയ വരുമാന മാർഗങ്ങൾ തുറന്നുകിട്ടും. മേലുദ്യോഗസ്ഥന്റെ സ​മീ​പ​ന​ത്തിൽ ഗു​ണ​ക​ര​മായ മാ​റ്റം, ചിട്ടി ഇ​ട​പാ​ടിൽ നേ​ട്ടം, സഹോദരസഹായം ഉണ്ടാകും.

മൂലം:‍ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കലഹവാസനകളെ നിയന്ത്രിക്കണം. കുടുംബപരമായി ഉള്ള അസ്വസ്ഥതകള്‍, പണം ചെലവഴിക്കുന്ന കാര്യത്തില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ ഏറെ കഷ്ടപെടും.

പൂരാടം: സാഹസങ്ങളും അപരിചിതരുമായുള്ള സഹവാസവും അകാലയാത്രകളും ഒഴിവാക്കുന്നതാണ് അഭികാമ്യം. ജോലി സംബന്ധിച്ച് ദൂരെയാത്ര, ആരോഗ്യ പ്രശ്നങ്ങള്‍, സഹായിച്ചവര്‍ ആവശ്യ സമയത്ത് ഉപകരിക്കില്ല.

ഉത്രാടം: ബന്ധുജനാനുകൂല്യം കുറയും. ഉദരരോഗം വിഷമിപ്പിച്ചേക്കാം. തരം താഴ്ത്തപ്പെടൽ അനുഭവത്തില്‍ വരും, ഗുരുസ്ഥാനീയരുടെ കൂടി ഉപദേശം സ്വീകരിച്ചതിനു ശേഷം മാത്രം തീരുമാനങ്ങള്‍ക്ക് അന്തിമരൂപം കൊടുക്കുക.

തിരുവോണം:‍ കുടുംബാംഗങ്ങളുടെ പിന്തുണ നേടാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. തെറ്റിദ്ധാരണകൾ തിരുത്താനുള്ള ശ്രമം ഭാഗികമായി വിജയിക്കും. വായനാശീലം വര്‍ദ്ധിക്കും, ദാന കര്‍മ്മങ്ങള്‍ നടത്തും, ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കും.

അവിട്ടം: പ്രവർത്തനങ്ങൾക്ക് കുടുംബത്തിന്റെ അംഗീകാരം ലഭിക്കും. ബിസിനസ്സ് ലാഭകരമാകാം. പുതുസംരംഭങ്ങൾ തുടങ്ങിയേക്കും. തൊഴില്‍ സ്ഥാപനത്തിൽ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ആകര്‍ഷകമായി സംസാരിക്കും.

ചതയം: അന്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതാവും നല്ലത്. മക്കളുടെ ഉന്നമനത്തിനായി ചില നടപടികൾ കൈക്കൊള്ളും. അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാ മത്സരങ്ങളില്‍‍ വിജയം.

പൂരുരുട്ടാതി: ദൈവിക കാര്യങ്ങളുടെ ചുമതല സ്തുത്യർഹമായി നിർവഹിക്കും. പണച്ചെലവ് നിയന്ത്രിക്കാൻ കഴിയും. ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികൾ വിജയത്തിലെത്തും, വാഹനസുഖം,യാത്രാഗുണം.

ഉത്തൃട്ടാതി: സൗഹൃദങ്ങൾ അനുകൂലമാകും. വസ്തുവകകളിൽ നിന്നും ആദായം വന്നുചേരും. കുടുംബബന്ധങ്ങൾ ഊഷ്മളമായി തുടരും. കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയമാക്കി മാറ്റും.

രേവതി: ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടേക്കാം. അധികാരികളുടെ പ്രീതി കൈവരുന്നതാണ്. ഊഹക്കച്ചവടത്തിൽ നഷ്ടങ്ങൾ ഏർപ്പെടാനിടയുണ്ട്. ആഗ്രഹപ്രാപ്തി, യാത്രയില്‍ നേട്ടം, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, ബിസിനസ്സിൽ‍ നിന്നും മികച്ച നേട്ടങ്ങൾ.

TAGS: ASTROLOGY, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.