ആളുകൾക്ക് അവരുടെ ഭാവിയെക്കുറിച്ച് അറിയാൻ വളരെയേറെ ആകാംഷയുണ്ട്. അതിനാലാണ് പലപ്പോഴും അവർ ജ്യോതിഷികൾ, മനഃശാസ്ത്രജ്ഞർ തുടങ്ങിയവരെയെല്ലാം കാണുന്നതും അവരുമായി സംസാരിക്കാൻ ശ്രമിക്കുന്നതും. ഇത്തരത്തിൽ ഭാവി പ്രവചിക്കുന്ന നിരവധിപേരുണ്ടെങ്കിലും ആദ്യം ഓർമവരുന്നത് ബാബ വാംഗയാണ്.
ലോകമെമ്പാടുമുള്ള ജനങ്ങൾ ബാബ വാംഗയുടെ പ്രവചനത്തിൽ വിശ്വസിക്കുന്നുണ്ട്. പ്രവചനങ്ങളെല്ലാം സത്യമായതോടെ വളരെയേറെ അത്ഭുതത്തോടെയാണ് ഓരോരുത്തരും ഇതിനായി കാത്തിരിക്കുന്നത്. ബാബ വാംഗയെക്കുറിച്ചും അവരുടെ പ്രവചനങ്ങളെക്കുറിച്ചറിയാനും ധാരാളംപേർക്ക് ആകാംഷയുണ്ടാകും. ഇപ്പോഴിതാ 2025ൽ ഏറെ ഭാഗ്യങ്ങൾ തേടിയെത്താൻ പോകുന്ന ചില രാശിക്കാരെക്കുറിച്ച് അവർ നടത്തിയ പ്രവചനമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർ ആരൊക്കെയെന്ന് അറിയാം.
വൃശ്ചികം (Taurus)
ശുക്രൻ ഒപ്പമുള്ളതിനാൽ ഈ രാശിക്കാർക്ക് സന്തോഷിക്കാം. 2025 നിങ്ങൾക്ക് ആശങ്കാരഹിതമായ ഒരു വർഷമായിരിക്കും. ജോലി ചെയ്യുന്നവർക്ക് പ്രതിഫലം പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടും. പ്രണയ ബന്ധം, വിവാഹം, സമ്പത്ത്, ഭാഗ്യം എന്നിവ നിങ്ങളെ തേടിയെത്തും. ദൃഢനിശ്ചയമുള്ളവരും ഉറച്ച നിലപാടുള്ളവരുമായതിനാൽ ഭാഗ്യം പ്രയോജനപ്പെടുത്താൻ നിങ്ങൾക്ക് കഴിയും. ലഭിക്കുന്ന പണം ബുദ്ധിപൂർവം കൈകാര്യം ചെയ്‌താൽ ധാരാളം പണം ലാഭിക്കാനാകും.
മിഥുനം (Gemini)
ധാരാളം അവസരങ്ങൾ തേടിയെത്തും. വെല്ലുവിളികളെ മറികടന്ന് സാമ്പത്തിക സുരക്ഷയും വ്യക്തിപരമായ വികസനവും നേടാൻ കഴിയും. വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറെ വെല്ലുവിളികൾ ഏറ്റെടുക്കേണ്ടി വരും. അത് കഴിയുന്നതോടെ സാമ്പത്തികമായി ഒരു കുതിച്ചുചാട്ടം തന്നെ ഉണ്ടാകും.
ചിങ്ങം (Leo)
ആത്മവിശ്വാസം വർദ്ധിക്കുന്നതോടെ ഇവർക്ക് ജോലിയിൽ നേട്ടമുണ്ടാകും. വിജയം, അംഗീകാരം, പുതിയ ബന്ധങ്ങൾ എന്നിവ ലഭിക്കും. പ്രത്യേകിച്ച് വർഷത്തിന്റെ മധ്യം മുതൽ അവസാനം വരെ. സാമ്പത്തിക സാഹചര്യങ്ങളിൽ പുരോഗതി അനുഭവപ്പെടും. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് അല്ലെങ്കിൽ പുതിയ കമ്പനി തുടങ്ങാനും സാദ്ധ്യതയുണ്ട്. 2025 നിങ്ങൾക്ക് ആഘോഷങ്ങളുടെ വർഷമായിരിക്കും.
കുംഭം (Aquarius )
ബിസിനസിലും ജോലിയിലും സാമ്പത്തിക വളർച്ച നേടും. സർഗാത്മകത പ്രോത്സാഹിപ്പിക്കും. സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഈ രാശിക്കാരെ ഭാഗ്യം തേടിയെത്തും. അപ്രതീക്ഷിതമായിട്ടായിരിക്കും ഇവർക്ക് വിജയമുണ്ടാകുന്നത്. സൃഷ്ടിപരമായി ചിന്തിക്കാൻ നിങ്ങൾക്ക് സാധിക്കും. ആകർഷകമായ സാദ്ധ്യതകളും പുതിയ അവസരങ്ങളും തേടിയെത്തും. മറ്റുള്ളവർ നിങ്ങളെ അംഗീകരിക്കും. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലോകം മുഴുവൻ നിങ്ങളെ അനുകൂലിക്കുന്ന സമയം ഉണ്ടാകും.
ആരാണ് ബാബ വാംഗ?
വാംഗെലിയ പാണ്ഡെവ ഗുഷ്‌ട്ടെറോവ എന്നാണ് ബാബ വാംഗയുടെ യഥാർത്ഥ പേര്. 1911 ജനുവരി 31ന് ആണ് ജനനം. ദാരിദ്ര്യമടക്കമുള്ള പ്രയാസങ്ങൾ നേരിട്ടാണ് വളർന്നത്. പന്ത്രണ്ടാം വയസിൽ ചുഴലിക്കാറ്റിൽ കാഴ്ചശക്തി പൂർണമായും നഷ്ടമായി. കാഴ്ച പോയതിന് ശേഷമാണ് അവർക്ക് ഭാവി പ്രവചിക്കാനുള്ള അത്ഭുത സിദ്ധി ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്.
വിപ്ലവകാരി എന്ന് മുദ്രകുത്തി ബാബ വാംഗയുടെ അച്ഛനെ അധികൃതർ ജയിലിലടച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അമ്മയേയും നഷ്ടമായി. ഇതോടെ ബന്ധുവീടുകളിൽ മാറി മാറിത്താമസിച്ചു. പിന്നീട് ബൾഗേരിയൻ സൈനികനെ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് വാംഗ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
ബൾഗേറിയൻ രാജാവ് അടക്കം അവരെ കാണാനെത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. 1996ലാണ് ബാബ വാംഗ അന്തരിച്ചത്. വാംഗയുടെ മരണശേഷം അവരുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡായി. ഇതെങ്ങനെ സംഭവിച്ചുവെന്ന് പലർക്കും അത്ഭുതമായി. പല സന്ദർഭങ്ങളിലുള്ള അവരുടെ പ്രവചനങ്ങൾ ജോലിക്കാർ എഴുതി സൂക്ഷിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |