രാമനാട്ടുകര: ഫാറൂഖ് ട്രെയ്നിംഗ് കോളേജ് എൻ.എസ്. എസ് യൂണിറ്റിൻ്റെയും ഹെൽത്ത് ആൻ്റ് ഫിറ്റ്നസ് ക്ലബിൻ്റെയും നേതൃത്വത്തിൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ലോഗ് റോൾ പരിശീലനവും ജീവൻ രക്ഷാ പരിശീലനവും സംഘടിപ്പിച്ചു. പരിശീലന പരിപാടിയിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആസ്റ്റർ മിംസ് ബി.എൽ.എസ് പരിശീലകൻ കെ റെജീഷ് ക്ലാസ് ലോഗ് റോൾ ഉൾപ്പെടെ വിവിധ ജീവൻ രക്ഷാ മാർഗ്ഗങ്ങൾ വിശദീകരിച്ചു. കായികാദ്ധ്യാപകൻ ഫസീൽ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എസ്. സിനിജ, വി ജിഷ്ണു പ്രസംഗിച്ചു. പി . ഹിബ , പി.എം.അയ്ഷാ , എ.കെ മുഹമ്മദ് ഷാഫി, പി.എസ് അലീന, വി.പി ഷാദിയ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |