കണ്ണൂർ: ഐ.എസ.എൽ ക്ലബായ ബംഗളൂരു എഫ്.സിയ്‌ക്കൊപ്പം ചേർന്ന് എഫ്13 അക്കാഡമി കോച്ച്സ് ക്ലിനിക് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16ന് കതിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ബംഗളൂരു എഫ്സി അക്കാഡമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.
ഫുട്ബോൾ ട്യൂട്ടറിംഗ് ടെക്നിക്കുകളും ഫുട്ബോളിൽ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഗ്രാസ് റൂട്ട് തലത്തിൽ യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള വിപുലമായ പരിശീലന രീതികളെക്കുറിച്ചും കോച്ച്സ് ക്ലിനിക്കിൽ പ്രത്യേക പരിശീലനം നൽകും. ബംഗളൂരു എഫ്.സി യൂത്ത് ഡെവലപ്മെന്റ് തലവൻ ജേസൺ വിത്തെ, സ്ട്രെംഗ്‌ത്ത് ആൻഡ് കണ്ടീഷനിംഗ് കൺസൾട്ടന്റ് ഷെൽസ്റ്റൻ പിന്റോ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും +91 95353 04310.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |