കിളിമാനൂര്‍: കടുത്ത വേനലില്‍ വിയര്‍ത്ത് കുളിച്ചെത്തുന്നവര്‍ക്ക് ഒരു ആശ്വാസമാണ് നാരങ്ങാ വെള്ളം.വേനല്‍ അടുക്കും തോറും നാരങ്ങ വില കുതിച്ച് കയറുകയാണ് പതിവ് എന്നാല്‍ ഇത്തവണ നാട്ടില്‍ എങ്ങും നാരങ്ങയേ ഉള്ളൂ, പെട്ടി ഓട്ടോകളിലും, പിക്കപ്പ് വാനുകളിലും ലോഡുകണക്കിന് നാരങ്ങയാണ് വില്പനയ്ക്കായി എത്തിക്കുന്നത്. കിലോയ്ക്ക് 20 മുതല്‍ 30 വരെയെ വിലയുള്ളൂ. ഒരു മാസം മുന്‍പ് കിലോയ്ക്ക് നൂറ് രൂപ വരെയായിരുന്നു വില.
ചൂട് കൂടിയതോടെ ചെറുനാരങ്ങയുടെ ഉപയോഗം കൂടിയിട്ടുണ്ട്.അന്യ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പ്രധാനമായും നാരങ്ങയെത്തുന്നത്.
കുലുക്കി സര്‍ബത്ത്,സോഡാ നാരങ്ങ വെള്ളം,നാരങ്ങ വെള്ളം എന്നിങ്ങനെ ദാഹശമനി കള്‍ക്കെല്ലാം നാരങ്ങയാണ് താരം.നാരങ്ങ അച്ചാറിനും ഡിമാന്റുണ്ട്.
രോഗ പ്രതിരോധത്തിനും
ഒരു ഗ്ലാസ് ചെറുനാരങ്ങ വെള്ളം പ്രതിരോധ സംവിധാനത്തിന് മൃദുലമായ ഉത്തേജനം നല്‍കും. മെറ്റബോളിസത്തെ കിക്ക്സ്റ്റാര്‍ട്ട് ചെയ്യാന്‍ നാരങ്ങാ വെള്ളം സഹായിക്കും. നാരങ്ങയിലെ സിട്രിക് ആസിഡ് ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. നാരങ്ങയില്‍ ധാരാളമായി വിറ്റാമിന്‍ സിയുണ്ട്.
രോഗപ്രതിരോധ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള ചര്‍മ്മത്തിന് കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശക്തമായ ആന്റി ഓക്സിഡന്റാണിത്. മെച്ചപ്പെട്ട ദഹനത്തിനും വിരുദ്ധ ബാഹ്യാവിഷ്‌കാര ഗുണങ്ങളുള്ള ഫ്‌ലേവനോയിഡുകള്‍ക്കും നാരങ്ങയില്‍ സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. വെള്ളവുമായി സംയോജിപ്പിക്കുമ്പോള്‍, ഈ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ എളുപ്പത്തില്‍ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |