കോട്ടയം : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി. ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് മകൻ അഡ്വ.ഷോൺ ജോർജ് അറിയിച്ചു.
യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് യഹിയ സലി നൽകിയ പരാതിയിൽ മതസ്‌പർദ്ധ വളർത്തൽ, കലാപാഹ്വാനം, സാമൂഹ്യവിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |