കൊച്ചി: മെട്രോയുടെ സ്റ്റേഷനുകളിൽ നിന്നും ട്രെയിനുകളിൽ നിന്നുമായി യാത്രക്കാരുടെ 1,565 സാധനങ്ങളാണ് 2024ൽ കെ.എം.ആർ.എല്ലിനു ലഭിച്ചത്. 123 എണ്ണം തിരികെ നൽകി. 1,442 എണ്ണം ഉടമകളെത്താത്തതിനെ തുടർന്ന് കെ.എം.ആർ.എല്ലിന്റെ കൈവശമുണ്ട്.
സ്വർണം-വെള്ളി ആഭരണങ്ങൾ, പേഴ്‌സുകൾ, ഇലക്ട്രോണിക്‌സ് സാധനങ്ങൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, താക്കോലുകൾ തുടങ്ങി വിലപിടിച്ച സാധനങ്ങളുൾപ്പടെയുള്ള ഇതിൽ ഉൾപ്പെടുന്നു. കുടകൾ, കണ്ണടകൾ, പായ്ക്കറ്റുകൾ, വീട്ടുസാധനങ്ങൾ തുടങ്ങി കളഞ്ഞു കിട്ടിയവയുടെ ലിസ്റ്റ് നീളുന്നു.
ഏറ്റവും കൂടുതൽ ലഭിച്ചത് കുടകളാണ്. 766 എണ്ണം. രണ്ടാമത് 124 സ്വർണം, വെള്ളി ആഭരണങ്ങൾ. കുടകളിൽ 30 എണ്ണവും 124 ആഭരണങ്ങളിൽ 11 എണ്ണവും തിരികെനൽകി. 57 എണ്ണത്തിന്റെ പരിശോധന പൂർത്തിയാക്കി. 56 എണ്ണം പരിശോധിക്കാനുണ്ട്. സ്വർണം, വെള്ളി ആഭരണങ്ങൾ അപ്രൈസറെ വരുത്തി പരിശോധിക്കും.
ലോസ്റ്റ് ആൻഡ് ഫൗണ്ട് സെൽ
യാത്രക്കാർക്ക് നഷ്ടപ്പെടുന്ന വസ്തുക്കൾ കണ്ടെത്തിയാൽ പരിശോധിക്കുന്നതിനും സൂക്ഷിക്കുന്നതിനും തിരികെനൽകുന്നതിനുമെല്ലാം സദാസന്നദ്ധമാണ് മെട്രോയിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സെൽ. ഏത് സ്‌റ്റേഷനിൽ നിന്നാണോ സാധനങ്ങൾ ലഭിക്കുന്നത് അവിടുത്തെ സ്റ്റേഷൻ കൺട്രോളർ മുഖേന സ്‌റ്റേഷനിൽ നിശ്ചിതദിവസം സൂക്ഷിക്കും. ഈ ദിവസങ്ങളിൽ ഉടമസ്ഥൻ എത്തിയില്ലെങ്കൽ കുസാറ്റ് സ്റ്റേഷനിലെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സെന്ററിലേക്ക് മാറ്റും. ഇവിടെ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കും. കെ.എം.ആർ.എല്ലിന്റെ വെബ്‌സൈറ്റിലും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തും. പണവും സ്വർണവും നിശ്ചിത ദിവസങ്ങൾക്ക് ശേഷം ബാങ്ക് ലോക്കറിലേക്ക് മാറ്റും.
ആകെ ലഭിച്ചത്---- 1,565 സാധനങ്ങൾ
തിരികെ നൽകിയത്----123
ഡോക്‌സിലേക്ക് മാറ്റിയത്----1,237
അതത് സ്‌റ്റേഷനിലെ സ്‌റ്റോറുകളിലുള്ളത്----56
ബാങ്കിലേക്ക് മാറ്റിയത്----140
ലഭിച്ച സാധനങ്ങളുടെ പട്ടിക
(ഇനം, തിരികെ നൽകിയത്, സൂക്ഷിച്ചിട്ടുള്ളത്, ആകെ)
ബാഗ്----15----39----54
കുടകൾ----30----736----766
തുണികൾ----0----29----29
ഇലക്ട്രോണിക്‌സ്----07----63----70
ഹെൽമെറ്റ്----09----94----103
ഹൗസ്ഹോൾഡ്ഐറ്റംസ്----0----05----05
താക്കോൽ----0----26----26
മെഡിക്കൽ ഐറ്റംസ്----0----1----1
മൊബൈൽ----10----07----17
പായ്ക്കറ്റ്/കവർ----03----04----07
കണ്ണട----02----60----62
സ്റ്റേഷനറി----03----05----08
റ്റൂൾസ്----0----02----02
വാലറ്റ്/ പേഴ്‌സ്----11----31----42
വാച്ച്----04----57----61
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |