കൊച്ചി: തഹാവൂർ റാണ മുംബയ് ആക്രമണത്തിന് മുമ്പ് ഏതാനും ദിവസം കൊച്ചിയിൽ തങ്ങിയെന്ന് വ്യക്തമായെങ്കിലും എന്തായിരുന്നു ലക്ഷ്യം, ആരെങ്കിലുമായി കൂടിക്കാഴ്‌ച നടത്തിയോ, എന്തൊക്കെ ചെയ്‌തു തുടങ്ങിയവ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
മറൈൻഡ്രൈവിലെ ടാജ് ഹോട്ടലിൽ 2008 നവംബറിൽ മൂന്നു ദിവസം താമസിച്ചതായി രേഖകൾ പരിശോധിച്ചപ്പോൾ കണ്ടെത്തി. മുമ്പും പലതവണ കൊച്ചിയിൽ വന്നതായി എമിഗ്രഷൻ രേഖകളുമുണ്ട്. ലക്ഷ്യമെന്തെന്ന് അറിയില്ല. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ ഇക്കാര്യത്തിലും വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |