പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെതിരെ കേരളത്തിന് പതർച്ച. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ്. നേരത്തെ ജമ്മു കാശ്മീരിന്റെ ആദ്യ ഇന്നിംഗ്സ് 280 റൺസിന് അവസാനിച്ചിരുന്നു. ഒരുവിക്കറ്റ് മാത്രം കൈയിലിരിക്കെ നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് കേരളത്തിന് വിദൂര സ്വപ്നമാണ്. ഒരുവിക്കറ്റ് മാത്രം ശേഷക്കെ ജമ്മുവിനേക്കാൾ 80റൺസ് പിന്നിലാണ് കേരളം.
അവസാന വിക്കറ്റുകളിലെ ചെറുത്തുനില്പാണ് രണ്ടാം ദിവസത്തെ കളി ജമ്മു കശ്മീരിന് അനുകൂലമാക്കിയത്. എട്ട് വിക്കറ്റിന് 228 റൺസെന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ കശ്മീരിനെ യുധ്വീർ സിംഗിന്റയും (26) ആക്വിബ് നബിയുടെയും (32) ഇന്നിംഗ്‌സുകളാണ് 280 വരെയെത്തിച്ചത്. കേരളത്തിന് വേണ്ടി നിധീഷ് എം ഡി ആറ് വിക്കറ്റ് വീഴ്ത്തി. നബിയെ പുറത്താക്കി ആദിത്യ സർവാടെ രഞ്ജിയിൽ 300 വിക്കറ്റ് തികച്ചു.
തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തന്െ മുൻനിരക്കാർ പരാജയപ്പെട്ടു. ജലജ് സക്‌സേന (67),സൽമാൻ നിസാർ (പുറത്താകാതെ 49), എന്നിവർക്ക് മാത്രമാണ് തിളങ്ങാനായുള്ളൂ.എം.ഡി നിധീഷ് (30), അക്ഷയ് ചന്ദ്രൻ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു.കശ്മീരിനായി ആക്വിബ് നബി അഞ്ച് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |