തിരുവനന്തപുരം: വന്യജീവി ആക്രമണത്തിനെതിരെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാത്തതിന് സംസ്ഥാന വനംമേധാവിക്ക് മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷവിമർശനം. വനംമേധാവിക്കുപകരം മൂന്നാർ ഡി.എഫ്.ഒ നൽകിയ റിപ്പോർട്ടിൽ കമ്മിഷൻ ആവശ്യപ്പെട്ട വിവരങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ധ്യക്ഷൻ അലക്സാണ്ടർ തോമസിന്റെ നടപടി. പത്തു ദിവസത്തിനകം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പും നൽകി.
കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കോടിയാട്ട് എൽദോസ് വർഗീസ് മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് കമ്മിഷൻ റിപ്പോർട്ട് തേടിയത്. എറണാകുളം ജില്ലയിൽ വന്യജീവികളുടെ ആക്രമണത്തിന്റെ വ്യക്തമായ കണക്കുകളും പ്രതിരോധ നടപടികളും സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, മൂന്നാർ ഡി.എഫ്.ഒ നൽകിയ റിപ്പോർട്ടിൽ ഇവയൊന്നുമില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |