തിരുവനന്തപുരം: പാറ്റൂർ സമദ് ഐ.വി.എഫ് ആശുപത്രിക്ക് വീണ്ടും ചരിത്ര നേട്ടം. വൃഷണാർബുദം ബാധിച്ചയാൾക്ക് ബീജ ശീതീകരണവും തുടർന്നുള്ള ഐ.വി.എഫ് ചികിത്സ വഴിയും കുട്ടി ജനിച്ചു. ജനുവരി 8ന് രാവിലെയാണ് ദമ്പതികൾക്ക് സിസേറിയൻ വഴി ആൺകുഞ്ഞ് ജനിച്ചത്.
വൃഷണാർബുദത്തിന് അപ്പോളോ ആശുപത്രി,സി.എം.സി വെല്ലൂർ,ആർ.സി.സി എന്നിങ്ങനെ പല സ്ഥലങ്ങളിൽ കൗമാരക്കാരൻ ചികിത്സ തേടിയിരുന്നു. 2016ലാണ് ചികിത്സ തുടങ്ങിയത്. ഇതിന് മുമ്പായി ബീജം ശീതീകരിച്ചു സൂക്ഷിക്കുന്നതിനായും ഭാവിയിൽ ഐ.വി.എഫിലൂടെ കുഞ്ഞെന്ന സ്വപ്‌നം ഉറപ്പുവരുത്തുന്നതിന് വേണ്ടിയും സമദ് ആശുപത്രിയിലെത്തുകയായിരുന്നു.
അർബുദ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയയും കീമോയും പൂർത്തിയാക്കിയ ഇദ്ദേഹം വിവാഹ ശേഷം ശീതികരിച്ച് സൂക്ഷിച്ച ബീജം ഉപയോഗിച്ച് ചികിത്സയിലൂടെ സ്വപ്‌നം സഫലീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |