തിരുവനന്തപുരം: മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സ്പീക്കർ തടസപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിൻബെഞ്ചിൽ നിന്നും അംഗങ്ങൾ ബഹളമുണ്ടാക്കുന്ന ലാഘവത്തോടെയാണ് സ്പീക്കർ ഇടപെട്ടത്.
ഏറ്റവും കുറവ് സമയം വാക്കൗട്ട് പ്രസംഗം നടത്തുന്ന പ്രതിപക്ഷ നേതാവാണ് താൻ. 30 മിനിട്ടും 35 മിനിട്ടും വാക്കൗട്ട് പ്രസംഗം നടത്തിയ വി.എസ് അച്യുതാനന്ദനെ പോലുള്ള പ്രതിപക്ഷ നേതാക്കളുണ്ട്. പ്രസംഗത്തിന്റെ ഒൻപതാം മിനിട്ടിൽ,കേരളത്തിന്റെ നിയമസഭ ചരിത്രത്തിൽ ഒരു സ്പീക്കറും ഒരു പ്രതിപക്ഷ നേതാവിനോടും ചെയ്യാത്ത ഇടപെടലാണ് സ്പീക്കർ നടത്തിയത്. കഴിഞ്ഞ ദിവസം അഞ്ച് തവണയാണ് പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചത്. സ്പീക്കർ പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചും എസ്.സി,എസ്.ടി വിഭാഗങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് സംബന്ധിച്ച അടിയന്തര പ്രമേയം ചർച്ച ചെയ്യത്തതിലും പ്രതിഷേധിച്ചുമാണ് പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചതെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |