തിരുവനന്തപുരം: കാട്ടാക്കടയിൽ പ്ലസ്‌വൺ വിദ്യാർത്ഥിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ബെൻസൺ എബ്രഹാമാണ് മരിച്ചത്. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ബെൻസൺ എബ്രഹാം വീട്ടിൽ നിന്നിറങ്ങിയത്. ജിമ്മിൽ പോകുന്ന പതിവ് ജെൻസണ് ഉണ്ടായിരുന്നു. അവിടെ ഉണ്ടാകുമെന്ന ധാരണയിലായിരുന്നു വീട്ടുകാർ. രാത്രി ഏറെ സമയം കഴിഞ്ഞും കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലൊക്കെ അന്വേഷണം നടത്തിയെങ്കിലും ബെൻസണെ കണ്ടെത്താനായില്ല. സംശയം തോന്നി രാവിലെ ആറ് മണിയോടെ ബന്ധുക്കൾ സ്കൂളിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ടോയ്‌ലറ്റിന് സമീപം തൂങ്ങിമരിച്ചനിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇന്ന് വിദ്യാർത്ഥിക്ക് പ്രൊജക്ട് സമർപ്പിക്കേണ്ട ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്നും ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |