തിരുവനന്തപുരം ജില്ലയിൽ ഐ.എസ്.എം/ഐ.എം.എസ്/ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ്
ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 594/2023) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവരിൽ
ഒറ്റത്തവണ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 17 ന് രാവിലെ 10.30 ന്
പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്‌നോളജി (ഗവ. പോളിടെക്നിക്കുകൾ)
(കാറ്റഗറി നമ്പർ 239/2023) തസ്തികയിലേക്ക് 18 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ
പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).
ഒ.എം.ആർ പരീക്ഷ
കേരള കേരകർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അക്കൗണ്ടന്റ് (നേരിട്ടും തസ്തികമാറ്റം
മുഖേനയും) (കാറ്റഗറി നമ്പർ 09/2024, 10/2024) തസ്തികയിലേക്ക് 22ന് രാവിലെ
10.30 മുതൽ 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |