ആലപ്പുഴ: അസൈൻമെന്റ് എഴുതാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ വിളിച്ചുവരുത്തി സഹപാഠിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. എ.എൻ പുരം ഉള്ളാകംപറമ്പിൽ ശ്രീശങ്കറാണ് (18) പിടിയിലായത്. കഴിഞ്ഞദിവസം പെൺകുട്ടി ശ്രീശങ്കറിന്റെ വീട്ടിലെത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തശേഷം പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായറിഞ്ഞത്. ശ്രീശങ്കറിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി. മാസങ്ങൾക്ക് മുമ്പ് സ്‌കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ ഭീഷണിപ്പെടുത്തി മർദ്ദിച്ചതിനും ശ്രീശങ്കറിനെതിരെ കേസെടുത്തിരുന്നെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയച്ചു. അദ്ധ്യാപികയ്‌ക്കെതിരെ ജാതി അധിക്ഷേപം നടത്തിയതിനും ശ്രീശങ്കറിനെതിരെ പരാതി ഉയർന്നിരുന്നു. തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീശങ്കറിനെ വിദ്യാർത്ഥി സംഘടനകൾ ഇടപെട്ടാണ് തിരികെ സ്‌കൂളിൽ കയറ്റിയത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |