ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ താരം പിടിയിൽ. 'തൃക്കണ്ണൻ' എന്ന പേരിൽ അറിയപ്പെടുന്ന ഹാഫിസ് സജീവാണ് പിടിയിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് നടപടി.
ആലപ്പുഴ സൗത്ത് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒന്നിച്ച് റീൽസെടുക്കാമെന്നും വിവാഹം കഴിച്ചുകൊള്ളാമെന്നുമൊക്കെ പറഞ്ഞാണ് ഇയാൾ പരാതിക്കാരിയെ കൂടെക്കൂട്ടിയത്. വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
തന്റെ വീടിന് സമീപം മറ്റൊരു വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ റീൽസെടുക്കുന്നത്. ആ വീട്ടിൽവച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. ഒരു വർഷത്തോളം ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ പിന്നീട് വേർപിരിഞ്ഞു. അപ്പോഴാണ് തന്നെ ഇയാൾ പറ്റിക്കുകയായിരുന്നുവെന്ന് മനസിലായതെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനുമുമ്പ് ഇയാൾക്കെതിരെ രണ്ട് പീഡന പരാതികൾ ലഭിച്ചിരുന്നു. എന്നാൽ പെൺകുട്ടികൾ കേസിൽ നിന്ന് പിന്മാറിയതോടെ അന്ന് രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |