ഗോസിപ്പുകൾക്കും നെഗറ്റീവ് കമന്റുകൾക്കും വിട പറഞ്ഞു. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരാകുന്നു. അവളും അവനും യേസ് പറഞ്ഞു. എൻഗേജ്മെന്റ് കഴിഞ്ഞു. ഹാപ്പി വാലന്റൈൻസ് ഡേ. നിന്റെ കൈകളിലാണ് എന്റെ സന്തോഷം. പ്രപഞ്ചത്തിന് നന്ദി. അമേയയും ജിഷിനും കുറിച്ചു. നടി വരദയാണ് ജിഷിൻ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. ഇരുവരും മൂന്നുവർഷംമുൻപ് വിവാഹമോചിതരായി. അമേയയുടെയും രണ്ടാം വിവാഹമാണ്. ഇൗ ബന്ധത്തിൽ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. ഒരുവർഷത്തോളമായി ജിഷിൻ മോഹൻ- അമേയ നായർ ബന്ധത്തെക്കുറിച്ച് പലതരം ഗോസിപ്പുകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾക്കും ചിത്രങ്ങൾക്കും നിരവധി ട്രോളുകളും പരിഹാസങ്ങളും ഗോസിപ്പുകളും നിറഞ്ഞിരുന്നു.
സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്ന് ജിഷിൻ മറുപടി പറഞ്ഞിട്ടുണ്ട്. വിവാഹമോചനത്തിനുശേഷം താൻ നിരോധിക്കപ്പെട്ട ലഹരിവരെ ഉപയോഗിച്ചിരുന്നെന്നും അതിൽനിന്നുള്ള മോചനത്തിന് കാരണക്കാരി പുതിയ കൂട്ടുകാരി അമേയ ആണെന്നും ജിഷിൻ പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |