തിരുവനന്തപുരം: അരുവിപ്പുറം ക്ഷേത്രത്തിലെ 137-ാമത് പ്രതിഷ്ഠാ വാർഷികത്തിനും മഹാശിവരാത്രി ആഘോഷത്തിനും ഇന്ന് തുടക്കമാകും. വൈകിട്ട് 6.15ന് തൃക്കൊടിയേറ്റ്. 6.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷ്ഠാവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. 26വരെയാണ് ശിവരാത്രി ആഘോഷങ്ങൾ.
19ന് വൈകിട്ട് 7ന് നവോത്ഥാന ചിന്തകളിൽ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. 22ന് വൈകിട്ട് 5ന് കവി സമ്മേളനം ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും.23ന് രാവിലെ 11ന് ശ്രീനാരായണഗുരു-മഹാത്മാഗാന്ധി സമാഗമ ശതാബ്ദി ആഘോഷ സമ്മേളനം.24ന് വൈകിട്ട് 5 ന് അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷിക സമ്മേളനം ഡോ.ബിജു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും. മഹാശിവരാത്രി ദിവസമായ 26ന് രാവിലെ 11ന് സനാതന ധർമ്മം ഗുരുവിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ സെമിനാർ കേന്ദ്രമന്ത്രി ഡോ.എൽ.മുരുകൻ ഉദ്ഘാടനം ചെയ്യും.മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. 6.30ന് മഹാശിവരാത്രി സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും.മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയായിരിക്കും.രാത്രി 1ന് ആയിരംകുട അഭിഷേകം, വെളുപ്പിന് 4ന് ആറാട്ടിന് എഴുന്നള്ളത്ത്. പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഒന്നു മുതൽ പത്തു ദിവസവും ഗുരുവിന്റെ മൂലമന്ത്രം ചൊല്ലി ഒരു കോടി മന്ത്രജപം നടത്തുമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |