ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണനും സംരംഭകയും ഡിസൈനറുമായ ആരതി പൊടിയും ഇന്നലെയാണ് വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, വിവാഹത്തിന് ശേഷം റോബിന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഒരു വധുവായി നിൽക്കുമ്പോൾ നമുക്ക് തോന്നുന്ന പ്രത്യേക വികാരമൊക്കെ മറ്റുള്ളവർ പറഞ്ഞുള്ള അറിവേ ഉള്ളൂ. ആ ഒരു മൊമന്റ് ജീവിതത്തിൽ അനുഭവിച്ചപ്പോഴാണ് മനസിലായത്. പറഞ്ഞറിയിക്കാൻ പറ്റാത്ത വളരെ പ്രഷ്യസ് ആയ മുഹൂർത്തമായിരുന്നു അതെന്നും ആരതി വീഡിയോയിൽ പറയുന്നു. റോബിനെ ലഭിച്ചതിൽ താൻ വളരെയധികം ഭാഗ്യവതിയാണെന്നും ആരതി കൂട്ടിച്ചേർത്തു. വിവാഹസമയത്ത് മണ്ഡപത്തിലേക്ക് കാലെടുത്ത് വച്ചപ്പോൾ ഒരുതരം ഗൂസ്‌ബംപ്സ് ആണ് അനുഭവപ്പെട്ടത് എന്ന് റോബിനും പ്രതികരിച്ചു.
ആറു ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷമായിരുന്നു ഇരുവരുംവിവാഹിതരായത്. ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡീയോയും ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിവാഹത്തിന് ശേഷം രണ്ടുവർഷം നീണ്ടുനിൽക്കുന്ന ഹണിമൂണിൽ 27 രാജ്യങ്ങൾ സന്ദർശിക്കുമെന്ന് റോബിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |