വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടനാണ് സുധീർ സുകുമാരൻ. കൊച്ചിരാജാവിലെ വില്ലനായും ഡ്രാക്കുള സിനിമയിലെ ഡ്രാക്കുളയായും സുധീർ ജനമനസ് കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. പ്ലംബിംഗ് ജോലികൾ ചെയ്യുന്ന നടനെ വീഡിയോയിൽ കാണാം.
'സിനിമയിൽ വരും മുമ്പ് എല്ലാ തൊഴിലും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഓരോന്നായി ചെയ്തു നോക്കുന്നു. ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ്'- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വെെറലാണ്. നിരവധി കമന്റും ലെെക്കും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
'ആ പഴയ വില്ലനെ ഇനി ഞങ്ങൾക്ക് കാണാൻ കഴിയുമോ', 'സാധാരണക്കാരൻ ആയ വലിയവൻ', 'സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ നല്ല ഒരു റിയൽ ഹീറോ ആണ്', 'ഒരു സിനിമാ നടന്റെയും അക്കൗണ്ടിൽ ഇങ്ങനെ കണ്ടിട്ടില്ല', 'എന്ത് ജോലിയിലും അതിന്റെതായ മഹത്വം ഉണ്ട്', 'നിങ്ങളുടെ തിരിച്ചു വരവിനായി ഞങ്ങൾ കാത്തിരിക്കുവ', 'കേരള പ്ലമ്പർ ആക്ടർ', 'മലയാളികളുടെ ഡ്രാക്കുള' തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നത്.
2021ലാണ് സുധീറിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. ആത്മവിശ്വാസമാണ് തന്നെ ക്യാൻസറിൽ നിന്ന് അതിജീവിപ്പിച്ചതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡോക്ടർമാരുടെ നല്ലവാക്കുകൾ മരുന്നിനേക്കാൾ ഗുണം ചെയ്യുമെന്ന് തോന്നിയിട്ടുണ്ടെന്നും നടൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |