
പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമ്മാണരംഗ ത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്സിറ്റ് മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്നു. നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകൻ. സംവിധായകൻ ഡിജോ ജോസിനൊപ്പം പ്രവർത്തിച്ച നിഖിൽ മോഹൻ, ദിലീപ് നായകനായ പ്രിൻസ് ആന്റ് ഫാമിലിയുടെ തിരക്കഥാ പങ്കാളിയാണ്.
ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് മറ്റ് താരങ്ങൾ . ദുബായ്, പോണ്ടിച്ചേരി. കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായി പൂർത്തിയാകുന്ന ചിത്രത്തിൽ അഭിനേതാക്കളുടെ നിർണയം പൂർത്തിയായി വരുന്നു. സുമേഷ് ആന്റ് രമേഷ് എന്ന വിജയ ചിത്രത്തിന്റെ സംവിധായകനും സഹ എഴുത്തുകാരനും റിലീസിന് ഒരുങ്ങുന്ന ചത്താ പച്ചയുടെ രചയിതാവുമായ സനൂപ് തൈക്കുടം ആണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി , എഡിറ്റിംഗ് - സാഗർ ദാസ്, സംഗീതം - ഇലക്ട്രോണിക് കിളി, കലാസംവിധാനം- അജി കുറ്റ്യാനി , മേക്കപ്പ് സ്വേതിൻ വി, സ്റ്റിൽസ് - രാംദാസ് മാത്തൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർത്ഥൻ, പ്രൊഡക്ഷൻ മാനേജർ - വിവേക് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണഗോപാൽ , പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല , പി.ആർ. ഒ ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
