തിരുവനന്തപുരം: കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ 'അളിയൻസ്' 1000 എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇന്ന് വൈകിട്ട് 5.30ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. വാവ സുരേഷിനെ മന്ത്രി ആദരിക്കും.
വാവ സുരേഷിനെ ജനപ്രിയനാക്കിയ സ്നേക്ക് മാസ്റ്റർ ഷോയുടെ ഇംഗ്ലീഷ് യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും.കേരളകൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ പങ്കെടുക്കും. അളിയൻസ് സീരിയലിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പരിപാടിയിൽ അണിനിരക്കും. തുടർന്ന് പിന്നണി ഗായിക മൃദുല വാര്യർ നയിക്കുന്ന സംഗീതനിശ അരങ്ങേറും. ചുങ്കത്ത് ജുവലറിയാണ് പ്രധാന സ്പോൺസർ. എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയർ സഹ സ്പോൺസറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |