തിരുവനന്തപുരം: പൂർണമായും സ്വകാര്യമേഖലയിൽ നിർമ്മിച്ച പി.എസ്.എൽ.വി റോക്കറ്റ് ഉടൻ പരീക്ഷണ വിക്ഷേപണം നടത്തും. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ അറിയിച്ചതാണിത്. നിലവിൽ ഐ.എസ്.ആർ.ഒയുടെ പ്രധാനകേന്ദ്രമായ വി.എസ്.എസ്.സിയിലാണ് പി.എസ്.എൽ.വി അടക്കമുള്ള റോക്കറ്റുകൾ നിർമ്മിക്കുന്നത്. പുതിയ എൻ.ജി.എൽ.വി റോക്കറ്റ് നിർമ്മാണത്തിലേക്ക് ചുവടുമാറുന്ന ഐ.എസ്.ആർ.ഒ പി.എസ്.എൽ.വിയും ഇൗയിടെ വികസിപ്പിച്ചെടുത്ത എസ്.എസ്.എൽ.വിയും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ തീരുമാനിച്ചിരുന്നു. ചെറിയ വിക്ഷേപണങ്ങൾ സ്വകാര്യമേഖലയിൽ നിർമ്മിക്കുന്ന റോക്കറ്റുകളുപയോഗിച്ചാണ് ഭാവിയിൽ നിർവ്വഹിക്കുക. പരീക്ഷണ വിക്ഷേപണത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |