തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷെറിനെ ഇളവു നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ തീരുമാനമെടുക്കാതെ മാറ്റിവച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം സാവകാശം തീരുമാനിക്കാമെന്നാണ് നിലപാട്. പൊലീസ്, പ്രൊബേഷനറി ഓഫീസർ, ജയിൽ വകുപ്പുകളുടെ ശുപാർശയോടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഫയൽ അയച്ചത്. എന്നാൽ 25വർഷം വരെ ശിക്ഷയനുഭവിച്ച വനിതകളുടെ ശിക്ഷായിളവ് സർക്കാർ പരിഗണിച്ചിട്ടില്ലെന്നതും ഷെറിനെ മാത്രം എങ്ങനെ ഇളവിന് തിരഞ്ഞെടുത്തു എന്നതും വ്യക്തമല്ല. ജയിലിലെ നല്ലനടപ്പ്, വനിത എന്നിവ പരിഗണിച്ചാണ് ഇളവിന് മന്ത്രിസഭായോഗം ശുപാർശ ചെയ്തത്. ശുപാർശ ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ. മന്ത്രിസഭാ തീരുമാനം അംഗീകരിക്കരുതെന്ന് ഗവർണർക്ക് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |