മികച്ച പ്രകടനത്തിൽ കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടി റെക്കോർഡ് ബുക്കിംഗിൽ .ഹൗസ്ഫുൾ ഷോകളുമായി ചിത്രം തിയേറ്ററുകൾ കീഴടക്കുന്നു. കേരളത്തിൽ മാത്രം അറുപതു പ്രദർശനങ്ങൾക്കു മുകളിൽ അഡിഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടന്നു. ദുബായിലും ഖത്തറിലും ഇന്ത്യക്കു പുറത്തും ആദ്യ ദിനം തന്നെ അധിക ഷോകൾ നടന്നു. കേരളത്തിൽ മാത്രം ഇതുവരെ മുപ്പത്തി അഞ്ചിൽപ്പരം സ്ക്രീനുകൾ അഡിഷണൽ ആയി . നവാഗതനായ ജിത്തു അഷ് റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ മണിയാണ് നായിക. ജഗദീഷ്, വിശാഖ് നായർ, മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപ്പൻ എന്നിവരാണ് മറ്ര് താരങ്ങൾ.രചന ഷാഹി കബീർ,
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം റോബി വർഗീസ് രാജ്, ജേക്സ് ബിജോയ് സംഗീത സംവിധാനവും .ചമൻ ചാക്കോ ചിത്രസംയോജനവും നിർവഹിക്കുന്നു.വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി .ആർ .ഒ പ്രതീഷ് ശേഖർ.
,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |