കൊച്ചി: കേരളത്തെ ഒരൊറ്റ ടൂറിസം കേന്ദ്രമെന്ന നിലയിൽ ബ്രാൻഡ് ചെയ്യണമെന്ന് കൊച്ചിയിൽ നടന്ന ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയിൽ നിർദേശമുയർന്നു. വൈവിദ്ധ്യമാണ് കേരള ടൂറിസത്തിന്റെ കരുത്തെന്നും പ്രത്യേക മേഖലകളിൽ ഊന്നിയുള്ള വിപണനത്തിന് പകരം വൈവിദ്ധ്യ രംഗങ്ങളിൽ നിക്ഷേപം ആകർഷിക്കാൻ ശ്രമിക്കണമെന്നും പാനൽ ചർച്ചയിൽ അഭിപ്രായമുയർന്നു.
കഴിഞ്ഞ 30 വർഷമായി ഘട്ടം ഘട്ടമായുള്ള വളർച്ചയിലൂടെയാണ് നിക്ഷേപ സൗഹൃദ ടൂറിസം കേന്ദ്രമായി കേരളം മാറിയതെന്ന് മുഖ്യ പ്രഭാഷണത്തിൽ കേന്ദ്ര ടൂറിസം അഡീഷണൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു. വർഷം മുഴുവൻ ടൂറിസം പ്രവർത്തനം സാദ്ധ്യമാകുന്നതും ഏതു കാലാവസ്ഥയ്ക്കും അനുകൂലമായ ഡെസ്റ്റിനേഷൻ എന്നതും കേരളത്തിന്റെ സവിശേഷതകളാണ്.
നിശ്ചിത മേഖലകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ടൂറിസം പ്രവർത്തനങ്ങൾ ഇപ്പോൾ കൂടുതൽ വിപുലമായതോടെ നിക്ഷേപ സാദ്ധ്യത പൂർണമായും പ്രയോജനപ്പെടുത്തണമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ വി. വേണു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |