കൊച്ചി: ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലയിലെ വമ്പന്മാരായ ദുബായിലെ ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപക പദ്ധതികൾ പ്രഖ്യാപിച്ചു. രണ്ടു സ്ഥലങ്ങളിൽ ഡ്രൈപോർട്ടുകൾ, ലോജിസ്റ്റിക്‌സ് സംവിധാനങ്ങൾ, അനുബന്ധസൗകര്യങ്ങൾ എന്നിവ സ്ഥാപിക്കും.
ഷറഫ് ഗ്രൂപ്പ് 28 വർഷമായി ഇന്ത്യയിലെ ഏഴ് നഗരങ്ങളിൽ കപ്പൽഗതാഗതം, ലോജിസ്‌റ്റിക്‌സ്, റെയിൽവേ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. വ്യവസായാനുകൂല സാഹചര്യവും മലയാളികളുടെ മനുഷ്യവിഭവശേഷിയും വിലയിരുത്തിയാണ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നതെന്ന് വൈസ് ചെയർമാൻ റിട്ട. ജനറൽ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. പദ്ധതിയുടെ സ്ഥലവും മറ്റും സർക്കാരുമായി ചർച്ചനടത്തി നിശ്ചയിക്കും. 5 വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കും. സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയും പ്രോത്സാഹനമായി.
ഇൻവെസ്റ്റ് കേരളയ്ക്ക് മുന്നോടിയായി ദുബായിൽ നടന്ന ചർച്ചയിൽ ഷറഫ് ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചിരുന്നതായി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |