ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റികളിലെ ഉപരിപഠനത്തിനുള്ള ഓസ്‌ട്രേലിയൻ അവാർഡ് സ്‌കോളർഷിപ്പിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ഓസ്‌ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഒഫ് ട്രേഡ് നൽകുന്ന സ്‌കോളർഷിപ്പ് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ്. കോഴ്സ് തുടങ്ങി പൂർത്തിയാകുന്നതുവരെയുള്ള ട്യൂഷൻ ഫീസ്, ജീവിതചെലവ് എന്നിവ പൂർണമായി സ്‌കോളർഷിപ്പിലൂടെ ലഭിക്കും. യൂണിവേഴ്‌സിറ്റി ഒഫ് സിഡ്‌നി, യൂണിവേഴ്‌സിറ്റി ഒഫ് മെൽബൺ, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി, ഓക്ക്‌ലാൻഡ് യൂണിവേഴ്‌സിറ്റി എന്നിവയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച തെളിവുകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയയ്ക്കണം.
നെതർലാൻഡ്സിൽ ഉപരിപഠനത്തിന് സാധ്യത
നിരവധി ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി നെതർലൻഡ്‌സ് തിരഞ്ഞെടുക്കുന്നുണ്ട്. അമേരിക്ക, യു.കെ രാജ്യങ്ങളെ അപേക്ഷിച്ച് ഫീസ് കുറവാണിവിടെ. ലോക യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ആദ്യ 250-ൽ 13 സർവകലാശാലകൾ നെതർലാൻഡിൽ നിന്നുള്ളവയാണ്. നിരവധി സ്വകാര്യ സർവകലാശാലകളുമുണ്ട്. അടുത്ത അക്കാഡമിക് വർഷത്തിൽ ആരംഭിക്കുന്ന കോഴ്‌സുകളുടെ അഡ്മിഷൻ ഈ വർഷം ഒക്ടോബറിൽ ആരംഭിക്കും. പ്രതിവർഷം 9000 മുതൽ 15,000 യൂറോ വരെ ഫീസിനത്തിൽ നൽകേണ്ടിവരും.
ജർമ്മനിയിലെ ജൂലിച് റിസർച്ച് സെന്റർ ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പഠനത്തോടൊപ്പം സ്‌കോളർഷിപ്പും/ പാർടൈം തൊഴിലും ലഭിക്കും. അഡ്മിഷന് ജർമൻ ഭാഷ പഠിച്ചിരിക്കണം
ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം
ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ആറ് മാസ ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറുമുതൽ എട്ടുവരെയാണ് ക്ലാസ്. ഓൺലൈനിലും ഓഫ്ലൈനിലും ക്ലാസുണ്ട്. 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്നിക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. ഓൺലൈനായി അപേക്ഷിക്കുന്നതിന് www.keralamediaacademy.org സന്ദർശിക്കുക. ഫോൺ: 0484 2422275, 9388959192, 9447225524, 0471 2726275. അവസാനതീയതി മാർച്ച് ഏഴ്.
പി.ജി.മെഡിക്കൽ: വീണ്ടും അപേക്ഷിക്കാം
തിരുവനന്തപുരം: നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് വരുത്തിയതിനാൽ പി.ജി മെഡിക്കൽ കോഴ്സുകളിലേക്ക് വീണ്ടും അപേക്ഷിക്കാം. നാലിന് വൈകിട്ട് മൂന്നുവരെയാണ് അപേക്ഷിക്കാനാവുക. വെബ്സൈറ്റ്- www.cee.kerala.gov.in. വിജ്ഞാപനം വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471-2525300, 2332120, 2338487
കുസാറ്റിൽ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് ആനിമൽ ഹെൽത്തിന്റെ നേതൃത്വത്തിൽ ബയോടെക്നോളജി വകുപ്പ് സ്പോൺസർ ചെയ്യുന്ന എം.ടെക് മറൈൻ ബയോടെക്നോളജി പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായുളള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു.
നാല് സെമസ്റ്ററുകളായാണ് കോഴ്സ്. ഓൺലെൻ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ഫോൺ: 9846047433, ഇ-മെയിൽ: valsamma@cusat.ac.in, വെബ്സൈറ്റ്: www.ncaah.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |