ലോസ് ആഞ്ചലസ് : 97-ാമത് ഓസ്‌കാറിൽ ഡോക്യുമെന്ററി ഫീച്ചർ സിനിമ വിഭാഗത്തിൽ പുരസ്കാരം നേടിയ 'നോ അഥർ ലാൻഡി"നെതിരെ ഇസ്രയേൽ. ചിത്രത്തിന് പുരസ്കാരം ലഭിച്ചതിനെ ' ദുഃഖ നിമിഷം" എന്ന് ഇസ്രയേൽ സംസ്കാരിക മന്ത്രി മിക്കി സോഹർ കുറ്റപ്പെടുത്തി. വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റമാണ് ചിത്രത്തിലെ ഇതിവൃത്തം. ഇസ്രയേലി-പാലസ്തീനിയൻ ആക്ടിവിസ്റ്റുകളാണ് ചിത്രത്തിന്റെ സംവിധാനം. യാഥാർത്ഥ്യത്തിന്റെ സങ്കീർണത അവതരിപ്പിക്കുന്നതിന് പകരം ലോകത്തിന് മുന്നിൽ ഇസ്രയേലിന്റെ പ്രതിച്ഛായ വളച്ചൊടിക്കാനാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിച്ചതെന്ന് സോഹർ ആരോപിച്ചു.
വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിന് അടുത്തുള്ള മസാഫർ യാട്ടയിലാണ് പാലസ്തീനികളുടെ ചെറുത്തുനിൽപ്പിനെ പ്രതിഫലിപ്പിക്കുന്ന ഡോക്യുമെന്ററി ചിത്രീകരിച്ചിട്ടുള്ളത്. ഇസ്രയേൽ സൈന്യത്താൽ തന്റെ ജന്മനാട്ടിൽ നിന്ന് കുടിയിറക്കപ്പെടുന്ന പാലസ്തീൻ യുവാവിനെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. ബെർലിൻ, ബൂസാൻ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രശംസ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |