ലോസ് ആഞ്ചലസ് : 2003 ഓസ്‌കറിലെ വിവാദ ചുംബന രംഗം പുനരാവിഷ്കരിച്ച് നടൻ ഏഡ്രിയൻ ബ്രോഡിയും നടി ഹാലി ബെറിയും. കഴിഞ്ഞ ദിവസം നടന്ന 97-ാമത് ഓസ്കാറിനിടെ നടന്ന സംഭവം വൈറലായി. 2003ൽ മികച്ച നടനുള്ള ഓസ്‌കർ ഏറ്റുവാങ്ങുന്നതിനിടെ പുരസ്‌കാരം സമ്മാനിച്ച ഹാലിയെ ഏഡ്രിയൻ അപ്രതീക്ഷിതമായി ചുംബിച്ചത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
എന്നാൽ സുഹൃത്തുക്കളായ ഇരുവരും വർഷങ്ങൾക്ക് മുന്നേ വിവാദം സൃഷ്ടിച്ച രംഗം റെഡ് കാർപ്പറ്റിൽ പുനഃസൃഷ്ടിച്ചു. ഏഡ്രിയന്റെ പങ്കാളി ജോർജീന ചാപ്മാനും ഇരുവർക്കും സമീപമുണ്ടായിരുന്നു. ജോർജീനയോട് ഹാലി ക്ഷമാപണം നടത്തുന്നതും ജോർജീന സന്തോഷത്തോടെ കൈയ്യടിക്കുന്നതും വീഡിയോയിൽ കാണാം. 2003ലെ വിവാദത്തിന്റെ പ്രതികാരമെന്നാണ് സംഭവത്തെ ഹാലി വിശേഷിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |