കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (2023 അഡ്മിഷൻ ഇൻടേക്ക് II) എം.എ ഹിസ്റ്ററി /സോഷ്യോളജി പി.ജി രണ്ടാം സെമസ്റ്റർ മേയ് 2024 റഗുലർ പരീക്ഷാഫലം www.sgou.ac.in ൽ. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പഠിതാക്കളുടെ കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് സർവകലാശാലയിൽ നിന്നുമുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം. ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കാൻ നിശ്ചിത ഫീസടച്ച് ഓൺലൈനായി അപേക്ഷിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കുക. 19ന് മുമ്പ് അപേക്ഷിക്കണം
പരീക്ഷ മാറ്റി വച്ചു
ബി.എസ്സി ഡാറ്റാ സയൻസ് പ്രോഗ്രാമിന്റെ ഈമാസം 15ന് നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടേഷണൽ ഫൗണ്ടേഷൻസ് ഫോർ ഡേറ്റാ സയൻസ് പരീക്ഷ മാറ്റിവച്ചു. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.
ഓർമിക്കാൻ...
1. സി.എ ഫലം:- സി.എ ഫൗണ്ടേഷൻ, ഇന്റർമീഡയറ്റ് ജനുവരി 2025 ഫലം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icai.org, icaiexam.icai.org, icai.nic.in.
2. BET- 2025:- ദേശീയതല ബയോടെക്നോളജി എൻട്രൻസ് ടെസ്റ്റിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. 28 വരെ അപേക്ഷിക്കാം. മേയ് 13-നാണ് പരീക്ഷ. വെബ്സൈറ്റ്: https://www.nta.ac.in/NoticeBoardArchive.
എം.ബി.എ അഭിമുഖം
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) അഡ്മിഷനുള്ള അഭിമുഖം 7ന് രാവിലെ 10 മുതൽ കിക്മ കോളേജ് ക്യാമ്പസിൽ നടക്കും. ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. വിവരങ്ങൾക്ക്: 9496366741/ 8547618290, www.kicma.ac.in.
കെൽട്രോൺ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്
തിരുവനന്തപുരം: കെൽട്രോൺ നോളജ് സെന്ററിൽ നടത്തുന്ന 6 മാസ എസ്.ഇ.ഒ & ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമയാണ് യോഗ്യത. പഠിക്കുന്ന,പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നതിനോടൊപ്പം ഇന്റേൺഷിപ്പിനുള്ള അവസരവുമുണ്ടാകും.വിവരങ്ങൾക്ക്,കെൽട്രോൺ നോളജ് സെന്റർ,പ്രൈവറ്റ് ബസ്സ്റ്റാൻഡിന് എതിർവശം,ആറ്റിങ്ങൽ,ഉദയ ടവർ,കഴക്കൂട്ടം,തിരുവനന്തപുരം.ഫോൺ: 9495680765, 9539480765.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |