ആലുവ: കാമുകന്റെ വീട്ടുമുറ്റത്ത് ആത്മഹത്യാ ഭീഷണിയുമായെത്തിയ യുവതിയെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. എടത്തല പഞ്ചായത്തിലെ മണലിമുക്കിന് സമീപം ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. മണലിമുക്ക് സ്വദേശിയാണ് 35കാരനായ കാമുകന്‍. കൊല്ലം സ്വദേശിനിയായ യുവതി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് യുവാവുമായി പരിചയത്തിലായത്.
35കാരിയായ യുവതി വിവാഹിതയായിരുന്നുവെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയമപരമായി ബന്ധം വേര്‍പെടുത്തിയതാണ്. യുവാവുമായുള്ള അടുപ്പത്തെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ആലുവ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. യുവാവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ലോഡ്ജില്‍നിന്നുപോയ യുവാവ് തിരിച്ചെത്തിയില്ല. മൊബൈല്‍ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഇതോടെയാണ് യുവതി ആത്മഹത്യ ഭീഷണിയുമായി മണലിമുക്കിലെ യുവാവിന്റെ വീട്ടിലെത്തിയത്.
ഇവിടെ യുവാവിന്റെ മാതാവും വിദേശത്തുള്ള ജ്യേഷ്ഠസഹോദരന്റെ ഭാര്യയും മാത്രമാണുണ്ടായിരുന്നത്. യുവാവ് വീട്ടിലില്ലെന്ന് വ്യക്തമാക്കിയിട്ടും മടങ്ങിപ്പോകാതെ ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴാണ് എടത്തല പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരാതിയുണ്ടെങ്കില്‍ എഴുതിത്തരാന്‍ ആവശ്യപ്പെട്ട് യുവതിയെ പിന്തിരിപ്പിച്ചു. സ്റ്റേഷനില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചശേഷം യുവതിയെ ആലുവയിലെ ലോഡ്ജില്‍ പൊലീസെത്തിച്ചു. എന്നാല്‍ ഇന്നലെ യുവതി സ്റ്റേഷനില്‍ ഹാജരാകുകയോ നേരിട്ട് പരാതി നല്‍കുകയോ ചെയ്തില്ലെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |