എരുമേലി: കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു. കൂവപ്പള്ളി സ്വദേശി അനീഷ്, ഓട്ടോ ഡ്രെെവർ എരുമേലി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഇരുവരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. 35 അടി താഴ്ചയുള്ള കിണറാണ് വൃത്തിയാക്കാനിറങ്ങിയത്.
ഇന്ന് ഉച്ചകഴിഞ്ഞ് എരുമേലി ടൗണിലാണ് അപകടം നടന്നത്. കിണർ വൃത്തിയാക്കാൻ അനീഷാണ് ഇറങ്ങിയത്. എന്നാൽ കിണർ വൃത്തിയാക്കുന്നതിനിടെ ഓക്സിജൻ ലഭിക്കാതെ അനീഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണു. ഇയാളെ രക്ഷിക്കാനാണ് ബിജു കിണറ്റിൽ ഇറങ്ങിയത്. എന്നാൽ ശ്വാസംമുട്ടി ബിജുവും മരിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ എരുമേലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |