തിരുവനന്തപുരം: അന്തിമ കണക്കനുസരിച്ച് ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ 1.97 ലക്ഷം കോടിയുടെ നിക്ഷേപമെത്തിയെന്ന് മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു. 5,59,144 തൊഴിലവസരങ്ങളിലാണ് ഇതിലൂടെ ലഭ്യമാകുക.
ഐ.ടി മേഖലയിൽ മാത്രം 60,000 തൊഴിലവസരങ്ങളുണ്ടാകും. ഉച്ചകോടിയിൽ നിർദ്ദേശിച്ച പദ്ധതികളുടെ നിർമ്മാണത്തിന് തുടക്കമിട്ടുള്ള ആദ്യചടങ്ങ് അടുത്തമാസം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒാരോ ജില്ലയിലും ഒരു പദ്ധതിക്കെങ്കിലും വരുന്ന മാസങ്ങളിൽ തുടക്കമിടും. ധനാഭ്യർത്ഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇൻവെസ്റ്റ് കേരളയുടെ പോസ്റ്റ് ഇവന്റ് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. വ്യവസായ വികസനത്തിൽ കേരളം 28ാം സ്ഥാനത്ത് നിന്നപ്പോൾ പറഞ്ഞുനടന്ന പ്രതിപക്ഷം കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ പറയാൻ മടിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുകയാണ് ലക്ഷ്യമെന്നും സ്വകാര്യ വ്യവസായ പാർക്കുകൾ 33 എണ്ണത്തിന് സർക്കാർ അനുവാദം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |