മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27ന് തിയേറ്രറിൽ. മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത് , സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ , അനീഷ് മേനോൻ തുടങ്ങിയവരോടൊപ്പം നിരവധി വിദേശ താരങ്ങളും അണിനിരക്കുന്നു. ആശിർവാദ് സിനിമാസിനൊപ്പം ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
ദാസേട്ടന്റെ സൈക്കിൾ
ഹരീഷ് പേരടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദാസേട്ടന്റെ സൈക്കിൾ പ്രദർശനത്തിന് എത്തി.അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൈദി പേരടി,അഞ്ജന അപ്പുക്കുട്ടൻ,കബനി,എൽസി സുകുമാരൻ,രത്നാകരൻ എന്നിവരാണ് മറ്റു താരങ്ങൾ.ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി,ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം.
ലീച്ച്
ദൂരയാത്ര ചെയ്യുന്ന ഏതൊരു ദമ്പതികൾക്കും സംഭവിക്കാവുന്ന അപകടം പ്രമേയമാക്കി എസ് എം രചനയും നിർവഹിക്കുന്ന ലീച്ച് തിയേറ്രറിൽ. പുതുമുഖം അനൂപ് രത്ന ആണ് നായകൻ. മേഘ, കണ്ണൻ, നിസാം കാലിക്കറ്റ്, തങ്ക മുത്തു, സുഹൈൽ, ബക്കർ, സന്ധ്യ നായർ, അഭിനവ്, ഗായത്രി എന്നിവരാണ് മറ്റ് താരങ്ങൾ. ബുക് ഒഫ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനൂപ് രത്ന ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |