വാഷിംഗ്ടൺ: വാർത്താ സമ്മേളനത്തിനിടെ റിപ്പോർട്ടർമാരിൽ ഒരാളുടെ മൈക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തേക്ക് അബദ്ധത്തിൽ തട്ടുന്നതിന്റെ വീഡിയോ വൈറൽ. വെള്ളിയാഴ്ച വാഷിംഗ്ടണിലെ ജോയിന്റ് ബേസ് ആൻഡ്രൂസിലായിരുന്നു സംഭവം. ട്രംപുമായി സംസാരിക്കാൻ റിപ്പോർട്ടർമാർ തിരക്കുകൂട്ടിയിരുന്നു. മൈക്ക് തട്ടിയ ഉടൻ റിപ്പോർട്ടറെ ട്രംപ് അല്പം രൂക്ഷമായി നോക്കിയെങ്കിലും പെട്ടെന്ന് ശാന്തനായി. ഇന്നത്തെ വലിയ സ്റ്റോറിയായെന്നും നിങ്ങൾ അത് കണ്ടോ എന്നും ട്രംപ് ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു. അതേ സമയം, സംഭവം സുരക്ഷാ വീഴ്ചയാണെന്ന് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ശരിയല്ലെന്നും മുഖത്തോട് ചേർന്ന് മൈക്ക് കൊണ്ടുവരുന്നത് എന്തിനാണെന്നും ചോദ്യമുയരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |