കൊച്ചി: 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ വാരിയെടുക്കാവുന്ന രീതിയിൽ വൻതോതിൽ മണൽ നിക്ഷേപം. മഹാപ്രളയത്തിനുശേഷം അടിഞ്ഞുകൂടിയതാണിത്. പ്രളയസാദ്ധ്യത ഒഴിവാക്കാൻ റവന്യു വകുപ്പ് നടത്തിയ സാൻഡ് ഓഡിറ്റിംഗിലാണിത്. 464.47 ലക്ഷം ക്യുബിക് മീറ്റർ മണലാണ് ഈ നദികളിലുള്ളത്. ഇതിൽ 141.25 ലക്ഷം ക്യുബിക് മീറ്ററും ഖനനം ചെയ്യാം.
ഭാരതപ്പുഴയിലാണ് ഏറ്റവുമധികം. 211.11 ലക്ഷം ക്യുബിക് മീറ്റർ. ഇതിൽ 99.09 ലക്ഷം ക്യുബിക് മീറ്റർ മണൽ ഖനനം ചെയ്യാം. 225 കി.മീറ്റർ നീളമുള്ള പെരിയാറാണ് രണ്ടാമത്. 75.86 ലക്ഷം ക്യുബിക് മീറ്റർ. 9.78ലക്ഷം ക്യുബിക് മീറ്റർ വാരിയെടുക്കാം.
36 നദികളിലായിരുന്നു ഓഡിറ്റ്. അഞ്ച് പോഷകനദികൾ ഉൾപ്പെടെ 33 എണ്ണത്തിലെ ഓഡിറ്റ് സർക്കാർ അംഗീകരിച്ചു. നെയ്യാറും കരമനയാറുമടക്കം 16 നദികളിൽ മണൽ ലഭ്യത തീരെയില്ല. ഇവിടങ്ങളിൽ മണൽവാരൽ നിരോധനം തുടരും. സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ (എൻ.ഐ.ഐ.എസ്.ടി) റിപ്പോർട്ട് പ്രകാരം എട്ട് ജില്ലകളിൽ ഖനനസാദ്ധ്യതയുള്ള സൈറ്റുകൾ കണ്ടെത്തി.
5 ജില്ലകളിൽ
ഖനനാനുമതി
കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഖനനാനുമതി ലഭിച്ചു. മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിൽ മണൽ വാരൽ ഉടൻ തുടങ്ങും.
200 കോടി
മണൽ വാരിയാൽ
പ്രതീക്ഷിക്കുന്ന വരുമാനം
മണൽ ലഭ്യത
(നദി, മണൽ, വാരാവുന്നത്
ക്രമത്തിൽ, അളവ് ലക്ഷം ക്യുബിക് മീറ്ററിൽ)
കുളത്തൂപ്പുഴയാർ...............................2.39, 0.59
അച്ചൻകോവിൽ.................................9.42, 0.30
പമ്പ.......................................................54.29, 6.86
മണിമല.................................................6.22, 4.42
മൂവാറ്റുപുഴയാർ.................................76.64, 1.75
പെരിയാർ.............................................75.86, 9.78
ഭാരതപ്പുഴ............................................211.11, 99.01
ചാലിയാർ............................................8.95, 5.40
കടലുണ്ടി..............................................4.16, 1.33
പെരുവമ്പ............................................0.70, 0.096
മാഹി.....................................................288.45, 288.45
വളപട്ടണം............................................12.28, 0.60
ശ്രീകണ്ഠാപുരം....................................3.36, 0.90
ഉപ്പള......................................................7.82, 0.97
ഷിരിയ-എൽക്കാന............................38.85, 7.96
ചന്ദ്രഗിരി..............................................1.17, 0.20
മൊഗ്രാൽ.............ഗ്രാവൽ നിക്ഷേപം മാത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |