നടനായി മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിലും തന്റെ കഴിവ് തെളിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. ലൂസിഫറായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഇപ്പോഴിതാ ലൂസിഫറിന് മുൻപ് മറ്റൊരു സിനിമ സംവിധാനം ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. താൻ സംവിധാനം ചെയ്യാൻ ആഗ്രഹിച്ച ചിത്രം പിന്നീട് മറ്റൊരു സംവിധായകനാണ് ചെയ്തതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
പൃഥ്വിരാജിന്റെ വാക്കുകൾ
ലൂസിഫറിന് മുൻപ് ഞാൻ ഒരു സിനിമ സംവിധാനം ചെയ്യേണ്ടതായിരുന്നു. 'സിറ്റി ഓഫ് ഗോഡ്' എന്ന ചിത്രമാണ് ഞാൻ ആദ്യം സംവിധാനം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ അതേസമയത്ത് മണിരത‌്നത്തിന്റെ 'രാവൺ' എന്ന ചിത്രത്തിൽ അഭിനയിക്കാനായി എനിക്ക് പോകേണ്ടി വന്നു. അതിനാൽ 'സിറ്റി ഓഫ് ഗോഡ്' ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം ചെയ്തത്.
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് അത്. ലിജോ അത് വളരെ നന്നായി തന്നെ ചെയ്തു. ഞാൻ ചെയ്താൽ ചിലപ്പോൾ അത്രയും മനോഹരമാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. സംവിധാനത്തോട് ഞാൻ ആദ്യമായി യെസ് പറയുന്നത് ആ ചിത്രത്തിന് വേണ്ടിയായിരുന്നു. എന്നാൽ മണിരത്‌നം സാറിന്റെ കോൾ വന്നത് കൊണ്ടാണ് എന്റെ സംവിധാനമോഹം താൽക്കാലികമായി ഉപേക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |