തിരുവനന്തപുരം: ആരോഗ്യ പ്രശ്നത്തെ തുടർന്ന് മന്ത്രി വി. ശിവൻകുട്ടിക്ക് ഈ സമ്മേളന കാലയളവിൽ അവധി അനുവദിച്ച് നിയമസഭ. മാർച്ച് മൂന്നു മുതൽ 25 വരെ ശിവൻകുട്ടിക്ക് അവധി അനുവദിക്കുന്നതായി സ്പീക്കർ അറിയിച്ചു. സഭ അംഗീകരിച്ചു. ശിവൻകുട്ടിയുടെ പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പുകൾ അടക്കമുള്ളവയുടെ ധനാഭ്യർത്ഥന ചർച്ചകളാണ് ഇന്നലെ നടന്നത്. ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് മറുപടി പറഞ്ഞത്. ഏതാനും നാളുകൾ ആശുപത്രി ചികിത്സയിരുന്നു ശിവൻകുട്ടി. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |