SignIn
Kerala Kaumudi Online
Saturday, 12 September 2026 8.15 PM IST

'മാലിന്യമുക്ത പ്രഖ്യാപനം പാഴ്‌വേല'

waste

തൃശൂർ: കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരു വർഷത്തെ മാലിന്യ ശേഖരണ കലണ്ടർ ഉണ്ടാക്കണമെന്ന് സർക്കാർ സർക്കുലർ ഇറക്കിയിട്ടും പാഴ്‌വസ്തു ശേഖരണ കലണ്ടർ പോലുമില്ലാതെ തൃശൂർ കോർപറേഷൻ 25ന് പ്രഖ്യാപന പ്രഹസനം നടത്തുകയാണെന്ന് കൗൺസിലർ എ.കെ.സുരേഷ് ആരോപിച്ചു. ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ എ.കെ.സുരേഷ് കമ്മിറ്റിയിൽ പല തവണ ചർച്ച നടത്തിയിട്ടും ഒന്നും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. നിലവിൽ പ്ലാസ്റ്റിക്ക്, ഫുഡ് വേസ്റ്റ് മാത്രമാണ് ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നത്. എത്രയും പെട്ടെന്ന് കലണ്ടർ പുറത്തിറക്കണമെന്നും ഇ വേസ്റ്റ് ഉൾപ്പെടെ മറ്റു ഖര മാലിന്യങ്ങളും ജനങ്ങളിൽ നിന്നു സ്വീകരണിക്കണമെന്നും എ.കെ.സുരേഷ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL