തിരുവനന്തപുരം: അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടിയ നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും ആലിംഗനത്തിൽ എല്ലാം മറന്നു. നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. 'ഞാൻ എന്താ പറയ്ക നിങ്ങളോട്..' എന്നു ചോദിച്ചാണ് ആസിഫ് രമേഷ് നാരായണനെ ആശ്ലേഷിച്ചത്.
കഴിഞ്ഞ ജനുവരിയിൽ ആസിഫിൽ നിന്ന് മെമെന്റോ വാങ്ങാൻ രമേഷ് നാരായണൻ വിമുഖത കാട്ടിയത് വിവാദമായിരുന്നു. എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്!*!ലർ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകർന്ന രമേഷ് നാരായണിന് മൊമെന്റോ കൊടുക്കാൻ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാൽ ആസിഫിൽ നിന്ന് ഇത് സ്വീകരിക്കാൻ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജിൽ നിന്നാണ് ഇത് കൈപ്പറ്റിയത്. സോഷ്യൽ മീഡിയയിൽ ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ രമേഷ് നാരായണിനെതിരായ വിമർശനം സൈബർ ആക്രമത്തിന്റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |