ഭാരതക്കുന്ന് എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ കല്യാണം മുടക്കികളുടെ കഥ രസകരമായി പറയുന്ന വത്സല ക്ലബ്ബ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതനായ അനൂഷ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിനീത് തട്ടിൽ, അഖിൽ കവലയൂർ കാർത്തിക് ശങ്കർ, രൂപേഷ് പീതാംബരൻ, അരിസ്റ്റോ സുരേഷ്, അംബി, വിശാഖ്, ഗൗരി, മല്ലിക സുകുമാരൻ, ജിബിൻ ഗോപിനാഥ്, അനിൽ രാജ്, , ദീപുകരുണാകരൻ, പ്രിയ ശ്രീജിത്ത്, ബിനോജ് കുളത്തൂർ, രാഹുൽ നായർ, ദീപു നാവായിക്കുളം,അനീഷ്, ഗൗതം.ജി. ശശി, അസീന റീന, അരുൺ ഭാസ്ക്കർ,ആമി തിലക് എന്നിവരാണ് മറ്ര് താരങ്ങൾ. രചന -ഫൈസ് ജമാൽ, ഛായാഗ്രഹണം - ശൗരിനാഥ്, സംഗീതം - ജിനി എസ്, എഡിറ്റിംഗ് - രാകേഷ് അശോക '
കലാസംവിധാനം - അജയ് ജി. അമ്പലത്തറ,മേക്കപ്പ് സന്തോഷ് വെൺ പകൽ.
പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ.എസ്.ഫാൽക്കൺ സിനിമാസിന്റെ ബാനറിൽ ജിനി. എസ് ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |