SignIn
Kerala Kaumudi Online
Thursday, 19 February 2026 12.06 AM IST

പള്ളിച്ചട്ടമ്പിയിൽ പൃഥ്വിയും

Increase Font Size Decrease Font Size Print Page
ss

മൈസൂരിൽ അവസാനഘട്ട ചിത്രീകരണം

ടൊവിനോ തോമസ് നായകനായി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൽ പൃഥ്വിരാജും. പള്ളിച്ചട്ടമ്പിയിൽ നിർണായക വേഷത്തിൽ ആണ് പൃഥ്വിരാജ് എത്തുന്നത്. മൈസൂരിൽ പള്ളിച്ചട്ടമ്പിയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. പൃഥ്വിരാജിന്റെയും ടൊവിനോ തോമസിന്റെയും കോമ്പിനേഷൻ സീനുകൾ ആണ് ചിത്രീകരിക്കുന്നത്. ഡിജോ ജോസ് ആന്റണിയും പൃഥ്വിരാജും ജനഗണമനയ്ക്കുശേഷം വീണ്ടും ഒരുമിക്കുകയാണ്. തൊടുപുഴയിൽ ആണ് പള്ളിച്ചട്ടമ്പിയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.

തെന്നിന്ത്യൻ താരം കയാദു ലോഹർ ആണ് നായിക. ആയിരരത്തിത്തൊള്ളായിരത്തി അമ്പത്തിഏഴ് കാലഘട്ടത്തിൽ ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് വിശാലമായ ക്യാൻവാസിൽ അവതരിപ്പിക്കുന്നത്.വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആന്റണി , ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം , ജോസൂട്ടി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.എസ്. സുരേഷ് ബാബു രചന നിർവഹിക്കുന്നു.ഛായാഗ്രഹണം - ടിജോ ടോമി,സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ്, കലാസംവിധാനം ദിലീപ് നാഥ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും -ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ ഫിനാൻസ് കൺട്രോളർ - അനിൽ ആമ്പല്ലൂർ, ' ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് - കിരൺ റാഫേൽ, റെനിത് രാജ്, കാസ്റ്റിംഗ് - ഡയറക്ടർ - ബിനോയ് നമ്പാല , ലൈൻ പ്രൊഡ്യൂസർ - അലക്സ്ഇ. കുര്യൻ,പ്രൊഡക്ഷൻ കൺട്രോളർ - രാജേഷ് മേനോൻ ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് - എബി കോടിയാട്ട്, ജെറി വിൻസന്റ്. വേൾഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറിൽ നൗഫൽ ,ബ്രജേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY