തിരുവനന്തപുരം: ഹൈക്കോടതി റിട്ട.ജഡ്ജിമാരായ ജസ്റ്റിസ് വി.ഷെർസിയും ജസ്റ്റിസ് അശോക് മേനോനും ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർസത്യവാചകം ചൊല്ലിക്കൊടുത്തു. അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ വിഞ്ജാപനം വായിച്ചു. മന്ത്രി പി. രാജീവ്, ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ, ജസ്റ്റിസ് കെ. പി. ബാലചന്ദ്ര, ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യവിവരാവകാശ കമ്മിഷണർ ഹരി നായർ, അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, നിയമവകുപ്പ് സെക്രട്ടറി കെ. ജി. സനൽകുമാർ, നിയമസഭാ സെക്രട്ടറി ഡോ.എൻ.കൃഷ്ണകുമാർ, പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പർമാരായ അരവിന്ദ ബാബു, സതീഷ് ചന്ദ്രൻ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആൻഡ് സ്‌പെഷ്യൽ അറ്റോർണി ടു ലോകായുക്ത റ്റി.എ. ഷാജി, ബാർ കൗൺസിൽ അംഗം ആനയറ ഷാജി, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് പള്ളിച്ചൽ എസ്. കെ. പ്രമോദ്, കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് എൻ. എസ്. ലാൽ, ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം സെക്രട്ടറി ബാബു പി. പോത്തൻകോട്, ഡി.ഐ.ജി കാർത്തിക് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |