ശിവഗിരി: കുട്ടികൾക്കായുള്ള അവധിക്കാല പഠന ക്യാമ്പിന്റെ ഒരുക്കങ്ങൾ ശിവഗിരി മഠത്തിൽ ആരംഭിച്ചു. ഏപ്രിൽ 7 മുതൽ 13 വരെയാണ് ക്യാമ്പ്. അടുത്ത അദ്ധ്യയന വർഷം 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വർഷങ്ങളായി ശിവഗിരി മഠത്തിൽ വിദ്യാർത്ഥികളുടെ അവധിക്കാല ക്യാമ്പ് നടന്നുവരികയാണ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികൾ ക്യാമ്പിൽ സംബന്ധിക്കാറുണ്ട്. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും മറ്റു പ്രമുഖരും ഗുരുദേവദർശനം, ആനുകാലിക വിഷയങ്ങൾ, പഠനസംബന്ധമായ അറിവ് പകരുക തുടങ്ങിയവ ക്ലാസിൽ വിഷയമാകും. വിവരങ്ങൾക്ക്: 9400066230.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |