വാഷിംഗ്ടൺ: ഇന്ത്യ തീരുവ കുറയ്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രയിറ്റ്ബാർട്ട് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. യു.എസ് ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ ചുമത്തുന്ന തീരുവയിൽ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി ഇന്ത്യ തീരുവ കുറച്ചാലും ഇല്ലെങ്കിലും ഏപ്രിൽ രണ്ട് മുതൽ ഇന്ത്യ ചുമത്തുന്ന അതേ തീരുവ തന്നെ അമേരിക്കയും ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ യു.എസിൽ നിന്നുള്ള മദ്യം,മോട്ടോർ സൈക്കിളുകൾ എന്നിവയുടെ തീരുവ ഇന്ത്യ കുറച്ചിരുന്നു. യു.എസിൽ നിന്നും കൂടുതൽ വൈദ്യുതി ഉൾപ്പടെ വാങ്ങുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഓട്ടോമാബൈൽ,കാർഷിക ഉപകരണങ്ങൾ,രാസവസ്തുക്കൾ എന്നിവയുടെ നികുതി കുറക്കാനും ഇന്ത്യ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെങ്കിലും അവരുടെ തീരുവ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ട്രംപ് പറഞ്ഞു. നേരത്തെ ട്രംപിനെ പുകഴ്ത്തി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.
ഈ വർഷം ആദ്യം,വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ട്രംപ് സന്ദർശിച്ച ആദ്യ വിദേശ നേതാക്കളിൽ ഒരാളായിരുന്നു മോദി. അടുത്തിടെയുണ്ടായ സംഘർഷങ്ങൾക്കിടയിലും,ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിരവധി തവണ കണ്ടുമുട്ടിയ ഇരു നേതാക്കളും അടുത്ത ബന്ധം നിലനിറുത്തിയിട്ടുണ്ട്. ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിനെതിരായ ഒരു സമതുലിതാവസ്ഥയായും ഒരു പ്രധാന പ്രാദേശിക സഖ്യകക്ഷിയായും ഇന്ത്യയെ അമേരിക്ക കാണുന്നു. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ,ഒരാളുടെ സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ രാജ്യങ്ങൾ താരീഫുകളും ഉപരോധങ്ങളും കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |