
വാഷിംഗ്ടൺ: ലോകാരോഗ്യ സംഘടനയിൽ (ഡബ്ല്യു.എച്ച്.ഒ) നിന്നുള്ള പിന്മാറ്റം ഔദ്യോഗികമായി പൂർത്തിയാക്കി യു.എസ്. കഴിഞ്ഞ വർഷം ജനുവരി 20ന് അധികാരമേറ്റ പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒയിൽ നിന്ന് യു.എസ് പിന്മാറുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരി അടക്കം തെറ്റായി കൈകാര്യം ചെയ്തെന്നും ചൈനയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചെന്നും കാട്ടിയായിരുന്നു ട്രംപിന്റെ നീക്കം. യു.എസിന്റെ പിന്മാറ്റത്തോടെ ഡബ്ല്യു.എച്ച്.ഒയുടെ വലിയ ധനസഹായ സ്രോതസ്സാണ് നിലച്ചത്. 2024-2025 കാലയളവിലെ ഏകദേശം 26 കോടി ഡോളറിന്റെ ബിൽ യു.എസ്, ഡബ്ല്യു.എച്ച്.ഒയ്ക്ക് നൽകാനുണ്ട്. ഇത് അടയ്ക്കില്ലെന്നാണ് യു.എസിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |