തിളക്കമുള്ള ചർമവും ആരോഗ്യമുള്ള മുടിയും പലരുടെയും സ്വപ്‌നമാണ്. ഇതിനായി പല വിധത്തിലുള്ള മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവരാവും ഭൂരിഭാഗവും. പുറമേ പരീക്ഷണങ്ങൾ നടത്തി വിജയിക്കാത്തതിന്റെ പ്രധാന കാരണം ശരീരത്തിലെ പോഷക കുറവാണ്. ഈ പ്രശ്‌നം പരിഹരിക്കാനായി സഹായിക്കുന്ന ചില ജ്യൂസുകൾ പരിചയപ്പെടാം. ഇവ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ കുടിച്ചാൽ നല്ല രീതിയിലുള്ള മാറ്റം ശരീരത്തിൽ കാണാൻ സാധിക്കും. ചർമത്തിനും മുടിക്കും മാത്രമല്ല ആരോഗ്യത്തിനും ഇവ ഉത്തമമാണ്.
1. കാൽ കപ്പ് ബീറ്റ്‌റൂട്ട്, കാൽ കപ്പ് കാരറ്റ്, ഒരു ചെറിയ തക്കാളി, കാൽ കപ്പ് വെള്ളരിക്ക, അരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്‌പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് യോജിപ്പിച്ച് കുടിക്കുക.
2. തൊലി കുരുവും കളഞ്ഞ ഓറഞ്ച്, ഒരു കപ്പ് കാരറ്റ്, ചെറിയ കഷ്‌ണം ഇഞ്ചി, കാൽ ടീസ്‌പൂൺ നാരങ്ങാനീര്, കാൽ കപ്പ് വെള്ളം എന്നിവ നന്നായി അരച്ച് അരിക്കാതെ കുടിക്കുക.
3. 200 മില്ലി പാല് തിളപ്പിച്ച് തണുപ്പിച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്‌പൂൺ മഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിക്കണം. ഒരു കഷ്‌ണം ഇഞ്ചിയും അൽപ്പം കുരുമുളകും അരച്ച് ചേർക്കുക. നന്നായി യോജിപ്പിച്ചശേഷം കുറച്ച് തേൻ കൂടി ചേർത്ത് കുടിക്കാവുന്നതാണ്.
4. സാലഡ് വെള്ളരി രണ്ടെണ്ണം ചെറുതായി അരിഞ്ഞത്, ചെറിയ കഷ്‌ണം ഇഞ്ചി, 10 പുതിനയില, അൽപ്പം കുരുമുളക്, അര ടീസ്‌പൂൺ ചാട്ട് മസാല, ഒരു നുള്ള് ഇന്തുപ്പ്, ഒരു ടീസ്‌പൂൺ നാരങ്ങാനീര്, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ച് കുടിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |