സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ..കെ..എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദ റിയൽ കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് ."സേ നോ ടൂ ഡ്രഗ്സ്" എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്ന ലഹരിക്കെതിരെ ബോധവത്കരണമാണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് സൂചിപ്പിക്കുന്നു.
പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. . പ്രശാന്ത് പുന്നപ്ര, ഡോ. രജിത് കുമാർ, ഹാഷിം ഹുസൈൻ, പ്രസാദ്, ഫാൽഗുനി, ജഗ്രൂതി, സാഗരിക പിള്ള, അനേഹ.എസ്.പിള്ള, പ്രേംകുമാർ മുംബൈ, സജേഷ് നമ്പ്യാർ, ദേവി നായർ, ജീന പിള്ള, ഗൗരി വി. നമ്പ്യാർ, റോവൻ സാം തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.
ഷാജി ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ രഞ്ജൻ എബ്രഹാം . സംഗീതം: ഇഗ്നീഷ്യസ്, ടീനു അറോറ(ഇംഗ്ലീഷ് സോങ്), ബി.ജി എം: രതീഷ് വേഗ, പ്രോജക്ട് ഡിസൈനർ: എബ്രഹാം ലിങ്കൺ, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് കളമശ്ശേരി, പി.ആർ.ഒ: എബ്രഹാം ലിങ്കൺ, പി.ശിവപ്രസാദ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |